---
title: "കോഴിക്കോട് വാക്ക് തർക്കം; യുവാവിനെ കുത്തിക്കൊന്നു"
english_title: "Man Stabbed to Death in Kozhikode Following Argument"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375862/kozhikode-man-stabbed-death-mafoor-road-adhil-roshan`"
published_at: "2026-08-01T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d607ddd0bb_images_(11).jpeg"
keywords: ["Kozhikode", "Stabbing", "Murder", "Mafoor Road", "KSRTC Bus Stand"]
---

# കോഴിക്കോട് വാക്ക് തർക്കം; യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** **കോഴിക്കോട്**: വാക്ക് തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മാവൂർ റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്**: വാക്ക് തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മാവൂർ റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.

കോഴിക്കോട് സ്വദേശി ആദിൽ റോഷൻ(39) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഉടൻ ആദിലിനെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375862/kozhikode-man-stabbed-death-mafoor-road-adhil-roshan`)